Breaking News

സിഐടിയു എളേരി ഏരിയാ സമ്മേളനം 31ന് വെള്ളരിക്കുണ്ടിൽ സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: സിഐടിയു എളേരി ഏരിയാ സമ്മേളനം 31ന് വെള്ളരിക്കുണ്ടിൽ നടക്കും സമ്മേളനം ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ ദിനേശൻ അധ്യക്ഷനായി.ജോസ് പതാലിൽ, എ അപ്പുക്കുട്ടൻ, എം എൻ രാജൻ എന്നിവർ സംസാരിച്ചു.കെ എസ് ശ്രീനിവാസൻ സ്വാഗതവും എം കുഞ്ഞമ്പു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ സി സാബു (ചെയർമാൻ), സണ്ണി മങ്കയം, കെ ദിനേശൻ (വൈസ് ചെയർമാൻ), കെ എസ് ശ്രീനിവാസൻ (കൺവീനർ), ജേക്കബ് ഇടശ്ശേരിൽ, ടി വി തമ്പാൻ(ജോയിന്റ് കൺവീനർ)

No comments