Breaking News

ഗ്രാമദീപം സാംസ്‌ക്കാരിക വേദി മരുതോം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണഘോഷം സെപ്: 7 ന് നടക്കും

മാലോം:  ഗ്രാമദീപം  സാംസ്‌ക്കാരിക വേദി മരുതോം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണഘോഷ പരിപാടികള്‍ സെപ്: 7 ആം തീയ്യതി ഉത്രാടദിനത്തില്‍ മരുതോം ആനമതില്‍ ജംഗ്ഷനില്‍ നടക്കും.

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിത്യസ്തങ്ങളായ കലാ-കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും വിജയികള്‍ക്ക് സമ്മാനദാനവും നടക്കും. പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ക്ലബ്ബ് പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 

No comments