'ജാനുവേട്ടിക്കൊരു കൈത്താങ്ങ്' കോൺഗ്രസ് ഒടയംചാൽ മേഖല കമ്മറ്റിയും ഏഴാം വാർഡ് കമ്മറ്റിയും ചേർന്ന് സ്വരൂപിച്ച സഹായം കൈമാറി
ഒടയഞ്ചാൽ: 'ജാനുവേട്ടിക്കൊരു കൈത്താങ്ങ്' ഒടയംചാൽ മേഖല കോൺഗ്രസ് കമ്മിറ്റിയും ഏഴാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും ചേർന്ന് മൂത്താടി താമസിക്കുന്ന ജാനകി എന്ന നിർധനയായ സ്ത്രീക്ക് കൃത്രിമ കാൽവയ്ക്കുന്നതിനായി സ്വരൂപിച്ച ഫണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി കൈമാറി, കോടോംബേളൂർ മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രൻ അടുക്കം അധ്യക്ഷത വഹിച്ചു.യൂത്ത് കോൺ മണ്ഡലം പ്രസിഡണ്ട് ജിബിൻ ജെയിംസ് ,വാർഡു മെമ്പർമാരായ ജിനി ബിനോയ്, ആൻസി, അഡ്വ: ഷീജ, രാജീവൻ ചീരോൽ,സാജിദ് മൗവ്വൽ, പി യു മുരളീധരൻ നായർ,ബിനോയ് ആൻ്റണി, മുൻ പഞ്ചായത്ത് മെമ്പർമാരായ ആനീസ് ജേക്കബ്, ജോസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ബളാൽ ബ്ളോക്ക് സെക്രട്ടറി ബാലകൃഷ്ണൻ ചക്കിട്ടടുക്കം, ഏഴാം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് വിനോദ് വെട്ടം തടത്തിൽ, മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാൽ, നവിൻ ചന്ദ്രൻ പാക്കം, ബേബി ഏറംകുളത്തിൽ, കുഞ്ഞികൃഷ്ണൻ നായിക്കയം, രാജൻ വണ്ണാർക്കോൽ,ശ്രീകാന്ത് മൂത്താടി, അനൂപ് പാക്കം തുടങ്ങിയവർ നേതൃത്വം നൽകി.
No comments