Breaking News

കോടോത്ത് സ്ക്കൂൾ പ്രീ പ്രൈമറി വിഭാഗത്തിന് അനുവദിച്ച ശിശുസൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു

ഒടയഞ്ചാൽ : ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനം കേരളത്തിലെ മുഴുവൻ പ്രീ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോടോത്ത് അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിന് അനുവദിച്ച പുറം വാതിൽ കളിപകരണങ്ങളുടെയും ശിശു സൗഹൃദ ഫർണ്ണിച്ചറുകളുടെയും  ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ഒ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ.പി പദ്ധതി വിശദീകരണം നടത്തി. ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ അധ്യാപകനായ ബാലചന്ദ്രൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീ പ്രൈമറി അധ്യാപിക ജയശ്രീ പി നന്ദി പറഞ്ഞു. 

No comments