Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി ഡി എസ്, ജെൻഡർ റിസോഴ് സെൻ്റർ നേതൃത്വത്തിൽ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു


കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി ഡി എസ്, ജെൻഡർ റിസോഴ്സെൻറർ എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സി.ഡി എസ് ചെയർപേഴ്സൺ ശ്രീമതി സി.ബിന്ദു' അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ സ്വാതന്ത്രദിന 'സന്ദേശം നല്കി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്ന്മാരായ ശ്രീമതി കെ.ശൈലജ, ശ്രീമതി ജയശ്രീ'എൻ- എസ്, വാർഡ് മെമ്പർ .പി. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. സി ഡി എസ് .വൈസ് ചെയർപേഴ്സൺ പി.എൽ ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി നന്ദിയും പറഞ്ഞു.ദേശഭക്തിഗാന മത്സരത്തിൽ പതിനേഴാം വാർസ് ഒന്നാം സ്ഥാനവും, രണ്ടാം വാർഡ് രണ്ടാംസ്ഥാനവും , ഒന്നാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

No comments