Breaking News

കേരള കോൺഗ്രസ് (എം) നേതാവായിരുന്ന പി.വി മൈക്കിളിന്റെ മൂന്നാം വാർഷികം ആചരിച്ചു വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങ് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്സ് എം മുൻ കാസർകോട് ജില്ലാ പ്രസിഡന്റ് പി വി മൈക്കിന്റെ മൂന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനം  വെള്ളരിക്കുണ്ടിൽ തൃക്കരിപ്പൂർ  എംഎൽഎ, എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. മലയോരത്തിന്റെ വികസന ശില്പിയാണ് പിവി മൈക്കിൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയം മറന്ന് നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവാണ് അദ്ദേഹം എന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിന വാർഷികവും, എഴുപത്തിയാറാം സ്വാതന്ത്ര്യദിനവും, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശസ്നേഹികളെ യും രാജ്യത്ത് നടന്ന കർഷക സമരങ്ങളെയും, ദേശസ്നേഹം വളർത്തിയ കവികളെയും സാഹിത്യകാരന്മാരെയും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷനായിരുന്നു.. കാസർകോട് ജില്ല നിലവിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ യൂത്ത് ഫ്രണ്ട് പ്രസിഡണ്ടായും പാർട്ടി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിക്കാൻ കഴിഞ്ഞതും കേരള കോൺഗ്രസ് പാർട്ടിയെ കാസർകോട് ജില്ലയിൽ നിലനിർത്തുവാൻ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അധ്യക്ഷ പ്രസംഗത്തിൽ ശ്രീ കുര്യാക്കോസ് പ്ലാപറമ്പിൽ പറഞ്ഞു  ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. കേരള ഗവൺമെന്റ് ധനകാര്യ സ്ഥാപനമായ ട്രഷറി വെള്ളരിക്കുണ്ടിൽ കൊണ്ടുവന്നതും, പോലീസ് സ്റ്റേഷൻ, വെള്ളരിക്കുണ്ട് മുതൽ കൊന്നക്കാട് വരെ മാണി സാറിന്റെ വെളിച്ച വിപ്ലവം കാലത്ത് കൊണ്ടുവന്ന വൈദ്യുതി, താലൂക്ക് പ്രഖ്യാപനം വരെ നടത്തിയ പ്രവർത്തനങ്ങളും, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഗതാഗതയോഗ്യമാക്കിയ മലയോരത്തെ റോഡുകളും മണിസാർ റവന്യൂ മന്ത്രി ആയിരുന്ന കാലത്ത് മൈക്കിള് ചേട്ടൻ നേതൃത്വം കൊടുത്തത് എന്നും അദ്ദേഹം അനുസ്മരിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ  അനുസ്മരണ സന്ദേശം യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വായിച്ചു..തുടർന്ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കുര്യാക്കോസ്, സി പി എം എളേരി ഏരിയാകമ്മിറ്റി അംഗം തമ്പാൻ, കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ, കണ്ണൂർ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, മുസ്ലിംലീഗ് ബളാൽ പഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ്, കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സജി സെബാസ്റ്റ്യൻ,  ഷാജി വെള്ളംകുന്നേൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, ജേക്കബ് കാനാട്ട്, ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോയി മാരൂർ, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്കക്കൂട്ടുങ്കൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പുഷ്പ മ്മ  ബേബി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട് കുന്നേൽ, തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു നെടിയകാല, ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻ തോട്ടം, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ജില്ലാ സെക്രട്ടറി ബിജു തുളിശ്ശേരി സ്വാഗതവും, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ നന്ദിയും പറഞ്ഞു

No comments