Breaking News

മലയോരത്തെ വിവിധ സ്ക്കൂളുകളിലും അംഗൻവാടികളിലും സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു


പരപ്പ : ഇന്ത്യയുടെ 75ാം സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ പരപ്പ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഹരിഷ് കുമാർ പി പതാക ഉയർത്തി. എൻസിസി, എസ്.പി.സി കാഡറ്റുകളുടെ മാർച്ച് പാസ്റ്റും പരേഡും നടന്നു. പരപ്പ ടൗണിലൂടെ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. വാർഡ് മെമ്പർ അബ്ദുള്ള നാസർ , പി ടി എ പ്രസിഡന്റ് പി സുരേന്ദ്രൻ , എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ , മദർ പി ടി എ പ്രസിഡന്റ് സൗമ്യ പി , പ്രിൻസിപ്പാൾ പി ഹരീഷ് കുമാർ , ഹെഡ്മിസ്ട്രസ്  രജിത കെ വി , സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷം പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും, വടംവലി ചാമ്പ്യൻമാരേയും , സംസ്കൃതം സ്കോളർഷിപ്പ് നേടിയ പ്രതിഭകളേയും , സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ വിജയിച്ചവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ലക്ഷ്മി സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി ഉപഹാരങ്ങൾ വിതരണം ചെയ്തു.വാർഡ് മെമ്പർ സി.എച്ച് അബ്ദുള്ള നാസർ , പി സുരേന്ദ്രൻ , വിജയൻ കോട്ടക്കൽ , സൗമ്യ പി ,  വി കെ പ്രഭാവതി , പി എം ശ്രീധരൻ , സതീഷ് ബാബു എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ വി രജിത കഴിഞ്ഞ വർഷം ഏഴാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പ്രാർത്ഥന ടിക്ക് ലളിതാംബിക എൻഡോവ്‌മെന്റ് നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.പായസ വിതരണത്തോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമാപിച്ചു.



കൊന്നക്കാട് : കൊന്നക്കാട് ഗവ: എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പത്താം വാർഡ് മെമ്പർ മോൻസി ജോയി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രദീപ് എം അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് പ്രധാനാധ്യാപകൻ ജോസഫ് എബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർമാരായ ബിൻസി ജെയിൻ, പി സി രഘുനാഥൻ, പി ടി എ വൈസ് പ്രസിഡന്റ് ബിനു, എം പി ടി എ പ്രസിഡന്റ് മഞ്ജുഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക മേഴ്‌സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് മാത്യു ജോസഫ് നന്ദിയും പറഞ്ഞു.നാലാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് എന്റോവ്മെന്റ് വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.അധ്യാപകരായ നിധിൻ,രജിത, പി ടി എ അംഗങ്ങളായ വേണുഗോപാൽ, ബിജു, ബിനു, സുനിത, ലത, ടോമി, ബീന തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക മേഴ്‌സി തോമസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന ചടങ്ങുകൾ ആരംഭിക്കുകയും പായസ വിതരണത്തോടെ അവസാനിക്കുകയും ചെയ്തു



കോടോത്ത്: കോടോത്ത് ഡോ: അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ    സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച കുട്ടികളടക്കം മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സ്വതന്ത്ര്യ ദിന സന്ദേശ റാലിയും മറ്റു വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ പ്രേമരാജൻ പി.കെ ദേശീയപതാക ഉയർത്തി ചടങ്ങ് ഉത്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് രഞ്ജിനി എസ്.കെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പി.ടി.എ.പ്രസിഡൻ്റ് ഗണേശൻ എം  അധ്യക്ഷത വഹിച്ചു. സോഷ്യൽ ക്ലബ് കൺവീനർ ദീപേഷ് .എം സ്വാഗതവുംരമ്യ.കെ.വി.നന്ദിയും പറഞ്ഞു.സീനിയർ അധ്യാപകരായബാലചന്ദ്രൻ എൻ, പത്മനാഭൻ .കെ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.


ബാനം: രാഷ്ട്രത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ വാർഷികം ബാനം ഗവ.ഹൈസ്‌കൂളിൽ സമുചിതമായി കൊണ്ടാടി. പ്രധാനധ്യാപിക കെ.എം രമാദേവി ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശവും നൽകി. തുടർന്ന് സ്വാതന്ത്ര്യസന്ദേശ ഘോഷയാത്രയും നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടേയും, വിവിധ സംസ്ഥാനങ്ങളുടേയും വേഷമണിഞ്ഞ കുട്ടികൾ ഉൾപ്പെടെ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനം, നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. പായസവിതരണവും നടന്നു.



കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്വാതന്ത്യദിനാഘോഷം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് പതാക ഉയർത്തി. വാർഡ് മെമ്പർ അഡ്വക്കറ്റ് ഷീജ, പിടി എ പ്രസിഡന്റ് എ വി മധു എസ് എം സി ചെയർമാൻ പ്രകാശൻ എ, മദർ പിടി എ പ്രസിഡന്റ് ധന്യ വി.കെ, പിടിഎ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, എസ് എം സി വൈസ്ചെയർമാൻ  ഉമേശൻ , ടി വി ജയചന്ദ്രൻ , സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെക്രട്ടറി കെ വി പത്മനാഭൻ , ആഘോഷക്കമ്മറ്റി കൺവീനർ വി.കെ ഭാസ്കരൻ , എന്നിവർ സംസാരിച്ചു. ഘോഷയാത്ര, കലാപരിപാടികൾ, പായസ വിതരണം നടന്നു



തായന്നൂർ : ആസാദി കാ അമ്യത് മഹോത്സവ ഭാഗമായി എണ്ണപ്പാറ അംഗൺവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ്  നെഹ്റു യുവകേന്ദ്ര , അംഗൺ വാടി വികസന സമിതി, നന്മ അനശ്വര രഞ്ജിമി കുടുംബശ്രീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആഘോഷ പരിപാടികൾ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ ജിഷ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.

 ഊരുമൂപ്പൻ രമേശൻ മലയാറ്റു കര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.ജെ ഏലിയാമ്മ ടീച്ചർ, വിലാസിനി ടീച്ചർ, മിഥുല കണ്ണൻ, സരിത മനോജ്, മനീഷ സതീശൻ , സി.എം. അനന്ദൻ ,എൻ ശ്രീജിത് , അനിത പ്രിയേഷ് , ശ്രീജിനി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


സ്വാതന്ത്ര്യ ദിനം വൈവിധ്യമാർന്ന പരിപാടികകളോടെ ആഘോഷിച്ചു.


കരിന്തളം: കീഴ്മാല എ. എൽ. പി.സ്ക്കൂളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം  വാർഷികം  വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പതാക വന്ദനം, പതാക നിർമ്മാണം, സ്വതന്ത്രദിന റാലി, ദേശഭക്തിഗാനാലാപനം, സാരെ ജഹാം സെ അച്ചാ (ദൃശ്യാവിഷ്കാരം), സ്വതന്ത്ര ദിന ക്വിസ് തുടർന്ന് പായസ വിതരണവും നടന്നു. സാരെ ജഹാം സെ അച്ചാ ദൃശ്യാവിഷ്കാരം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പരിപാടി വാർഡ് മെമ്പർ ബിന്ദു ടി.എസ് ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡന്റ് വാസു  കരിന്തളം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ചന്ദ്രൻ എം.കെ, മദർ പി ടി എ പ്രസിഡന്റ് സരിത ഇ, പി.ടി. എ വൈസ് പ്രസിഡന്റ് പ്രചോദ് ടി.ആർ, രമേശൻ ടി, നിധിൻ. എം.എ, നിജീഷ് കുമാർ പി , ഗോഗുൽ കൊല്ലംമ്പാറ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനകളുടെ നേത്യത്വത്തിൽ ലഡു വിതരണവും ഉണ്ടായി. പ്രധാന അധ്യപിക പുഷ്പലത എൻ.എം സ്വാഗതവും രജനി കെ.വി നന്ദിയും പറഞ്ഞു


 വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം സംസ്ഥാന അമേച്വർ ബോക്സിംഗ് കോച്ച് എം രാജൻ നിർവ്വഹിച്ചു.

വെള്ളരിക്കുണ്ട് അംഗൻവാടിയിൽ വാർഡ് മെമ്പർ എം.ബി രാഘവൻ പതാക ഉയർത്തി.




No comments