Breaking News

സിപിഎം മുൻ പനത്തടി ഏരിയാ കമ്മറ്റി അംഗവും, പനത്തടി പഞ്ചായത്തിലെ മുൻ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സനുമായ ആർ.സി രജനീ ദേവി ബിജെപിയിൽ ചേർന്നു


രാജപുരം  : സിപിഎം മുൻ പനത്തടി ഏരിയാ കമ്മറ്റി അംഗവും, കർഷക സംഘം ജില്ലാ എക്സികൂട്ടീവ് അംഗവും, പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡൻ്റും, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ ജോ:സെക്രട്ടറിയും, പനത്തടി ഗ്രാമ പഞ്ചായത്ത്  സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സനും, പനത്തടി സിഡിഎസ് ചെയർപേഴ്സനുമായിരുന്ന ആർ.സി രജനി ദേവി ബിജെപിയിൽ ചേർന്നു. ഇന്ന് വൈകുന്നേരം ബിജെപിയുടെ നേതൃത്വത്തിൽ കാസറഗോഡ് വച്ച് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിൽ വച്ച്  മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ്റെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ അശ്വനി രജനീ ദേവിയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. രണ്ട് വർഷമായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ, വികസന ഭരണത്തിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് അവർ പറഞ്ഞു. പതിനൊന്ന് വർഷത്തെ മോദി ഭരണം ഇന്ത്യയുടെ സമസ്ത മേഖലയിലും നടത്തിയ വികസനം ഇന്ത്യയെ തന്നെ മാറ്റിമറിച്ചു. ഇന്ത്യയിൽ പല പ്രധാനമന്ത്രിമാർ ഭരിച്ചെങ്കിലും ഇന്ത്യയുടെ വികസന രംഗം മാറ്റിമറിച്ചത് നരേന്ദ്ര മോദിയാണ്. സിപിഎം ആദർശം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, ബിജെപി ഇത് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. വികസന കേരളം, അഴിമതി രഹിത കേരളം, യുവാക്കളുടെ നല്ല ഭാവി തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കുന്ന ബിജെപിയിൽ ഇനിയുള്ള കാലം ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രജനീ ദേവി പറഞ്ഞു.

No comments