Breaking News

യുഡിഎഫ് ബളാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട്: കാസർകോട് ജില്ലയിൽ യു. ഡി. എഫിന് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണി 2025 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും  നടന്നു

വെള്ളരി ക്കുണ്ടിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനവും കൺവെൻഷനും കെ. പി. സി സി. അംഗം കരിമ്പിൽ കൃഷ്ണൻ ഉത്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കഴിയുമ്പോൾ  സംസ്ഥാനത്ത് തന്നെ പ്രതിപക്ഷമില്ലാത്ത ഏക പഞ്ചായത്ത് ആയിരിക്കും ബളാൽ എന്ന്അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.കെ.പി. സി. സി. അംഗം മീനാക്ഷി ബാല കൃഷ്ണൻ. യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുൾ ഗഫൂർ. എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് സ്വാഗതവും ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ നന്ദിയും പറഞ്ഞു. നിലവിൽ 16 വാർഡിൽ 14 വാർഡും യു. ഡി. എഫിനാളുള്ളത്. ഒരെണ്ണം സി. പി. ഐ. യും ഒരെണ്ണം സി. പി. എമ്മും നേടിയിരുന്നു. ഇവിടങ്ങളിൽ ചെറിയ വോട്ടുകൾക്കാണ് യു. ഡി. എഫ്. സ്ഥാനാർഥികൾ അന്ന് പരാജയ പ്പെട്ടത്.

ഇത്തവണ ഒരു വാർഡ് കൂടി 17 ആയതോടെ 17 ലിലും ആധിപത്യം നില നിർത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്ന് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ്സ് നേതാവ് രാജു കട്ടക്കയം പറഞ്ഞു...

No comments