Breaking News

കള്ളാർ പഞ്ചായത്ത് എൽഡിഎഫ് കൺവെൻഷൻ നടത്തി


രാജപുരം: കള്ളാർ പഞ്ചായത്ത് എൽഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്‌തു. എ രാഘവൻ അധ്യക്ഷനായി. ഇടതുപക്ഷ നേതാക്കളായ ഷാലു മാത്യം, എം കുമാരൻ, ഷിനോജ് ചാക്കോ, പി കെ രാമചന്ദ്രൻ, ടി കെ നാരായണൻ, ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ സ്ഥാനാർഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാർ, കോടോം ഡിവിഷൻ സ്ഥാനാർഥികളായ അംബിക സുനിൽ, സിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോഷി ജോർജ് സ്വാഗതം പറഞ്ഞു.


No comments