Breaking News

സ്വന്തമായി വീടെന്ന സ്വപ്നത്തിനുമുന്നിൽ തടവ് ശിക്ഷ ഉൾപ്പെടെയുള്ള പിഴകൾ വിവരിച്ച് ബളാൽ സ്വദേശിനിയായ തങ്കമണിക്ക് ജിയോളജി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്


െള്ളരിക്കുണ്ട് : താലിമാല ഉൾപ്പെടെ ഉള്ളതെല്ലാം വിറ്റു പെറുക്കി കിടപ്പാടം പണിയാൻ വാങ്ങിയ എട്ടു സെന്റ്‌ ഭൂമിയിലെ മണ്ണെടുത്ത് മാറ്റിയതിന് നിർദ്ദനവീട്ടമ്മയ്ക്ക്ജിയോളജി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്..

ബളാൽ പഞ്ചായത്ത് ഓഫീസിനടുത്ത് തട്ടു കട നടത്തുന്ന കുളത്തിങ്കൽ തങ്ക മണിക്കാണ് യാതൊരു മനസാക്ഷിയും കാണിക്കാതെ ജില്ലാ ജിയോളജി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്..

വീട് നിർമിക്കാൻ ഏട്ടുസെന്റ് ഭൂമിയിലെ മണ്ണെടുത്ത് മാറ്റുന്നതിന് സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല എന്നും ഇതു മായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധി പ്പിക്കാനുണ്ടെ ങ്കിൽ രേഖമൂലം അറിയിക്കണ മെന്നും വീട് നിർമ്മാണം നിർത്തി വെക്കണമെന്നും അല്ലാത്ത പക്ഷം ഒരു ലക്ഷം രൂപയോളം പിഴ അടക്കണ മെന്നും അതുമല്ലെങ്കിൽ തടവ് ശിക്ഷ അനുഭവി ക്കേണ്ടി വരുംഎന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

നിലവിൽ ബളാലിൽ വാടക കെട്ടിടത്തിലാണ്  64 വയസുള്ള തങ്ക മണി എന്ന നിർദ്ധന വീട്ടമ്മ താമസിക്കുന്നത്. കണ്ണിന് കാഴ്ച ശക്തി നഷ്ടമായി കൊണ്ടിരിക്കുന്ന  80 വയസ്സുള്ള ഭർത്താവ് ഗോവിന്ദനും ഇർക്കൊപ്പമുണ്ട്.. 

തങ്കമണി താമസിക്കുന്ന വാടക വീടിനോട്‌ ചേർന്ന് തട്ടു കട നടത്തിയാണ് ഇവർ നിത്യ ജീവിതത്തിന് വഴി കണ്ടെത്തുന്നത്.. സ്വന്തമായി ഒരു വീട് എന്നസ്വപ്നം നിറവേറ്റാൻ അടുത്തിടെ യാണ് ബളാൽ രാജ പുരം റോഡിൽ എട്ടുസെന്റ് ഭൂമി വാങ്ങിയത്. ബി. പി. എൽ.പട്ടികയിൽ ഉൾപ്പെട്ട തങ്കമണിക്ക് 2024 -25 വർഷത്തിൽ പ്രധാന മന്ത്രി യുടെ വീടും പാസായി. 4 ലക്ഷം രൂപയാണ് വീടിന് ലഭിച്ചത്..

ഇത് പ്രകാരം വീട് നിർമ്മാണം ആരംഭിച്ച തങ്കമണി നീക്കം ചെയ്യേണ്ട മണ്ണുകൾ തൊട്ടടുത്ത പറമ്പിന്റെ ആളുടെ സമ്മത പ്രകാരം അവിടേക്ക് മാമറ്റിയിട്ടു.. ഇതാണ് ജിയോളജി വകുപ്പ് തങ്ക മണി അനധികൃത മണ്ണ് ഖനനം നടത്തി എന്നതരത്തിൽ കണ്ടെത്തു കയും കാര്യങ്ങൾ പിഴ യിലേക്ക്  നീക്കുകയും ചെയ്തത്.

അനധികൃത ഖനങ്ങളും മണൽ കടത്തും എല്ലാം ഉദ്യോഗസ്ഥരുടെ അറിവോടെ നടക്കുന്ന ജില്ലയിൽ ആണ് തങ്കമണി എന്ന വീട്ടമ്മയോട് ജിയോളജി വകുപ്പിന്റെ ഈ ക്രൂരത..

നോട്ടീസ് കൈപറ്റിയതഅനുസരിച് കഴിഞ്ഞ ദിവസം ജിയോളജി വകുപ്പിന്റെ കാസർ കോട് ഓഫീസിൽ എത്തിയ തങ്ക മാണിയോട് നിങ്ങൾ കുറ്റ കാരി ആണെന്നും ഒത്തു തീർ പ്പിൽ എത്തിയാൽ 50.000രൂപ പിഴ അടച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് തങ്ക മണി...

No comments