വെള്ളരിക്കുണ്ടിൽ നിന്നും കാഞ്ഞങ്ങാടിലേക്ക് പന്നിത്തടം കാരാട്ട് വഴി കെഎസ്ആർടിസി ബസ് അനുവദിച്ച അധികൃതർക്ക് നന്ദി അറിയിച്ചു ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി
പരപ്പ : വെള്ളരിക്കുണ്ടിൽ നിന്നും കാഞ്ഞങ്ങാടിലേക്ക് പന്നിത്തടം കാരാട്ട് വഴി കെഎസ്ആർടിസി ബസ് അനുവദിച്ച അധികൃതർക്ക് നന്ദി അറിയിച്ചു ബിജെപി കരിന്തളം പഞ്ചായത്ത് കമ്മിറ്റി. നിലവിൽ കാരാട്ട്, പന്നിത്തടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഇതുവഴി ബസ് റൂട്ട് ഇല്ലാത്തതുകൊണ്ട് ഏറെ യാത്ര ക്ലേശത്തി ലായിരുന്നു. അടുത്ത ടൗൺ ആയ വെള്ളരിക്കുണ്ടിലേക്ക് പോകണമെങ്കിൽ പോലും, മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതി കേടിലായിരുന്നു. ബിജെപി പ്രവർത്തകരായ സോപാനം ബാബു പന്നിത്തടം ,മധു വട്ടിപുന്ന, പ്രമോദ് വർണ്ണം തുടങ്ങിയ പ്രവർത്തകർ 6 _8 2024 ന് കാഞ്ഞങ്ങാട് കെഎസ്ആർടിസി അധികൃതർക്ക് നിവേദനം നൽകുകയും, തുടർച്ചയായി ഈ ആവശ്യം വീണ്ടും വീണ്ടും ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഒടുവിൽ അധികൃതർ ബസ് സർവീസ് അനുവദിക്കുകയായിരുന്നു. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കാൻ ബിജെപി എന്നും മുന്നിലുണ്ടാകുമെന്നും ബിജെപി പ്രവർത്തകർ അഭിപ്രായപ്പെട്ടു
No comments