ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൊയ്ത് രൂപിക ഹരി വെള്ളരിക്കുണ്ട് സെൻ്റ് ജോസഫ് യുപി സ്കൂൾ വിദ്യാർഥിനിയാണ്
വെള്ളരിക്കുണ്ട് : പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് നേടി മികച്ച നേട്ടം കൊയ്തിരിക്കുകയാണ് വെള്ളരിക്കുണ്ട് സെൻറ് ജോസഫ് യു പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി രൂപീക ഹരി എന്ന കലാകാരി.
വെള്ളരിക്കുണ്ട് കാരാട്ട് കൂളിപ്പാറയിലെ ഹരിഹരൻ - മിനി ദമ്പതികളുടെ മകളാണ് രൂപിക. സഹോദരി സ്വർണ്ണ ഹരി ( നേഴ്സിംഗ് വിദ്യാർത്ഥി )
മലയാളം പദ്യം ചൊല്ലൽ എ ഗ്രേഡ് രണ്ടാം സ്ഥാനം, ഹിന്ദി പദ്യംചൊല്ലൽ ഏ ഗ്രേഡ് രണ്ടാം സ്ഥാനം
തമിഴ് പദ്യംചൊല്ലൽ ഏ ഗ്രേഡ് , ഗാനാലാപനം ഏ ഗ്രേഡ് രണ്ടാം സ്ഥാനം, സംസ്കൃത സംഘഗാനം ഏ ഗ്രേഡ് ഒന്നാം സ്ഥാനം , ദേശഭക്തി ഗാനം ഏ ഗ്രേഡ് ഒന്നാം സ്ഥാനം , വന്ദേ മാതരം ഏ ഗ്രേഡ് മൂന്നാം സ്ഥാനം, സംഘഗാനം ഏ ഗ്രേഡ് രണ്ടാം സ്ഥാനം എന്നിവയാണ് രൂപിക സെൻറ് ജോസഫ് സ്കൂളിനു വേണ്ടി സമ്മാനിച്ച നേട്ടങ്ങൾ
No comments