ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഗോത്രകല മത്സരങ്ങളിൽ ആധിപത്യം ഉറപ്പിച്ച് ജിഎച്ച്എസ്എസ് മാലോത്ത് കസബ
പാലാവയലിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ ഉപജില്ലാ കേരളാസ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഗോത്രകലാ മത്സരയിനങ്ങളായ മംഗലംകളി , പണിയ നൃത്തം, മലപ്പുലയാട്ടം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. കാസറകോഡ് ജില്ലയിൽ ഗോത്രകലാരംഗത്ത് ആദ്യമായാണ് ഒരു സ്കൂൾ ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വർഷവും ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ മംഗലം കളിയിൽ സംസ്ഥാനതലം വരെ മത്സരിച്ചു എ ഗ്രേഡ് നേടിയിരുന്നു. .പ്ലസ്ടു വിദ്യാർത്ഥികളായ യദുബാലൻ , ഗോകുൽദാസ് എന്നി വരാണ് മംഗലം കളി പരിശീലകർ.
മംഗലം കളി, പണിയ നൃത്തം തുടങ്ങിയ മത്സരയിനങ്ങളിൽ പ്രത്യേകം പരാമർശിക്കപ്പെട്ട പാരമ്പര്യ ആഭരണങ്ങൾ എല്ലാം നിർമ്മിച്ചത് മത്സരാർഥികളുടെ മിടുക്കരായ സഹപാഠികൾ തന്നെയാണ് . ഉപജില്ലാ കലോത്സവത്തിൽ ഒപ്പന, മൈം ,വഞ്ചിപ്പാട്ട് തുടങ്ങി മത്സരിച്ച മറ്റെല്ലാ ഇനങ്ങളിലും എ ഗ്രേഡുകളും ഒരു ബി ഗ്രേഡും എച്ച്എസ്എസ് വിഭാഗം കരസ്ഥമാക്കി. നിഷ c.v, ബാലാമണി P.B , സിനി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവൻ HSS വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാർഗ്ഗ നിർദ്ദേശങ്ങളും പിന്തുണയുമാണ് കുട്ടികളുടെ വിജയത്തിന് പിന്നിൽ. പിടിഎ പ്രസിഡൻ്റ് സനോജ് മാത്യു,വൈസ് പ്രസിഡൻ്റ് ജാനു നാരായണൻ, smc ചെയർമാൻ അരൂപ്,Mpta പ്രസിഡൻറ് ദീപ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പിടിഎ യുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും കുട്ടികളെ കലാകായിക മേഖലകളിലെ വിജയത്തിന് പ്രാപ്തരാക്കുന്നു.
No comments