Breaking News

ബളാൽ കുഴിങ്ങാട് അടച്ചിട്ട വീട്ടിൽ നിന്നും കുരുമുളകും ഉണങ്ങിയ അടയ്ക്കയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയതായി പരാതി


വെള്ളരിക്കുണ്ട്. അടച്ചിട്ട വീട്ടിൽ നിന്നും 30 കിലോ കുരു മുളകും നാല് ചാക്ക് ഉണങ്ങിയ അടയ്ക്കയും ഇലക്ട്രോണി ക്സ് ഉപകരണങ്ങളും മോഷണം പോയി.

ബളാൽ കുഴിങ്ങാട്ട് തട്ടിലെ എൽ.കെ.ഖദീജയുടെ(58) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞമാസം 17 ന് അടച്ചിട്ട വീട് ഇന്നലെ തുറന്നപ്പോഴാണ് ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയതായി കണ്ടത്. അടയ്ക്കയ്ക്കും കുരുമുളകിനും പുറമെ ഫോൺ, എമർജൻസി ലൈറ്റ്, പണി ആയുധ ങ്ങൾ എന്നിവയും മോഷ്ടിച്ചു. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments