Breaking News

അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ്‌ ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ ആഘോഷകമ്മറ്റി രൂപീകരിച്ചു

അട്ടേങ്ങാനം : 2026 എപ്രിൽ 3,4,5 തീയ്യതികളിൽ നടക്കുന്ന ബാത്തൂർ ശ്രീഭഗവതി ക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട്‌ കോയ്‌മയായുള്ള ചെന്തളം പുതിയവളപ്പ്‌ ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റിരൂപീകരണവുംനടന്നു ഉത്തരമലബാർ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ്‌ രാജൻ സി പെരിയ ഉദ്‌ഘാടനം ചെയ്‌തു. ബാത്തുർ ക്ഷേത്രസമിതി പ്രസിഡന്റ്‌ ഇ കെ ഷാജി അധ്യക്ഷനായി.പഞ്ചായത്ത്‌ വൈപ്രസിഡന്റ്‌ പി ദാമോദരൻ കരിക്കെ പ്രസിഡന്റ് എം ബാലചന്ദ്രൻ നായർ,പഞ്ചായത്തംഗങ്ങളായ എൻ എസ്‌ ജയശ്രീ, പി ഗോപി,കരിച്ചേരികുഞ്ഞന്പുനായർ, നാരായണൻ കെളത്തുർ , പി അശോകൻ, പി രാജേഷ്‌ ,നാരായണൻ നായർ പുതിയകണ്ടം,ചന്ദ്രൻവെളിച്ചപ്പാടൻ,എച്ച്‌ നാഗേഷ്‌, കെ ബാലകൃഷ്‌ണൻ, ഉണ്ണികൃഷ്‌ണൻവെള്ളമുണ്ട,എന്നിവർ സംസാരിച്ചു പു സുരേഷ്‌കുമാർ സ്വാഗതവും ജയൻചെന്തളം നന്ദിയും പറഞ്ഞു ഭാരവാഹികൾ കന്പിക്കാനം തന്പാൻ നായർ(ചെയർമാൻ) ഇ കെ ഷാജി (വർക്കിംഗ്‌ ചെയർാമൻ}, സി ചന്ദ്രൻ ജനറൽ കൺവീനർ, ബിജു ബാത്തൂർ (ട്രഷറർ).

No comments