വെള്ളരിക്കുണ്ടിൽ കാട്ടുപന്നി കുറുകെ ചാടി അപകടം... സ്‌കൂട്ടി യാത്രികന് ഗുരുതരപരുക്ക്...
വെള്ളരിക്കുണ്ട് : കാട്ടു പന്നി കുറകേചാടി അപകടം. സ്‌കൂട്ടി യാത്രക്കാരന് ഗുരുതരം..
വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കുമ്പളന്താനം അമൽ സെബാസ്റ്റ്യന് (27)ആണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജിനടുത്ത് വെച്ചാണ് അപകടം. കാഞ്ഞങ്ങാട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക് സ്‌കൂട്ടിയിൽ വരുന്നതിനിടെ കുറുകെ കാട്ടു പന്നി ചാടുകയായിരുന്നു..
അപകടത്തിൽ അമലിന് ദേഹമാസാകലം പരിക്ക് പറ്റി. വാരി എല്ല് പൊട്ടിയ അമൽ ഇപ്പോൾ കാഞ്ഞങ്ങട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ ആണ്...
കാഞങ്ങാട്ടെ സ്വകാര്യ സ്ഥാപന ത്തിൽ ഡ്രൈവർ ജോലി ചെയ്തു വരുന്ന ആളാണ് അമൽ. നിലവിൽ ആശുപത്രിയിൽ ഇതിനകം നല്ലൊരു തുക ചികിത്സയ്ക്കായി ചിലവായി..
No comments