ഹോസ്ദുർഗിലെ രാജേശ്വരി മഠത്തിൽ മോഷണം നടത്തിയ ബളാൽ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട് : ഹോസ്ദുർഗിലെ രാജേശ്വരി മഠത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ബളാൽ സ്വദേശി ചേവിരി വീട്ടിൽ ഹരീഷിനെ (48) യാണ് ഹോസ്ദുർഗ് സ്റ്റേഷൻ എസ്.ഐ.പി.വി. രാമചന്ദ്രനും സംഘവും പയ്യന്നൂരിൽ വെച്ച് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് ഉച്ച കഴിഞ്ഞ് 3.30 മണിയോടെയാണ് പ്രതി രാജേശ്വരി മഠത്തിൽ നിന്ന് ചെമ്പു ഭണ്ഡാരവും പണവും വലംപിരി ശംഖും കവർന്നത്. സി സി ടി വി ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് ക്ഷേത്ര അംഗം കാഞ്ഞങ്ങാട്ടെ രാജേശ്വരി മഠത്തിലെ കെ. കാർത്ത്യായനി ഹോസ്ദുർഗ് പോലീ സിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പയ്യ ടൂർ പോലീസിന്റെ സഹായത്തോടെ ഹോസ്ദുർഗ് പോലീസ് പിടികൂടിയത്.
No comments