Breaking News

രാജപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു


രാജപുരം: രാജപുരം പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. കള്ളാർ സെന്റ് പയസ് ടെൻത് കോളേജിന് സമീപം ഇന്നലെ രാത്രിയാണ് അപകടം. ആർക്കും പരിക്കില്ല. ഇൻസ്പെക്ടർ രാജേഷ് ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച ആളെ പിടികൂടിയ ശേഷം മദ്യപിച്ച ആൾ ഓടിച്ച വാഹനം പൊലീസ് ഡ്രൈവർ ഓടിച്ച് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസ് ജീപ്പുമായി ഇൻസ്പെക്ടർ സ്റ്റേഷനിലേക്ക് വരവെയാണ് അപകടം. റോഡിൽ നിന്നും തെന്നി പിന്നിലേക്ക് തിരിഞ്ഞ ജീപ്പ് കുഴിയിലേക്ക് വീഴുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ജീപ്പ് റോഡിലെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി.


No comments