Breaking News

സ്വാതന്ത്ര്യദിനം നന്മയുടെ സന്ദേശമറിയിച്ച് മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പെരിയ മരിയസദൻ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുനൽകി


പൊയ്നാച്ചി:  രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം കരുതലിൻ്റെ ആഘോഷമാക്കുകയാണ് മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പെരിയയിലെ മരിയസദനിൽ കഴിയുന്ന 25-ഓളം അന്തേവാസികൾക്ക് വസ്ത്രവും സാധനങ്ങളും എത്തിച്ച് നൽകിയാണ് സൊസൈറ്റിയുടെ പൊയ്നാച്ചി ശാഖ സ്വാതന്ത്രദിനത്തിൽ വേറിട്ട മാതൃക കാട്ടിയത്. കൂടാതെ പെരിയ ചാച്ചാജി ബഡ്സ് സ്കൂളിലെ കുഞ്ഞുങ്ങൾക്ക് മധുരവും ആശംസാ കാർഡും വിതരണം ചെയ്തു. ശാഖാ മാനേജർ സന്തോഷ് ഒടയഞ്ചാൽ, ജീവനക്കാരായ ബിന്ദു വി.കെ, സെമീറ ഖാദർ, സ്നേഹ, കാർത്തിക, രമ, തുടങ്ങിയവർ  നേതൃത്വം നൽകി.

No comments