Breaking News

മാലോത്ത് കസ്ബയിൽ സ്വാതന്ത്യദിനാഘോഷ ഭാഗമായി സ്വാതന്ത്ര്യ സമര ചരിത്ര സെമിനാർ നടത്തി


വള്ളിക്കടവ്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാലാത്ത് കസ്ബ ഗവ: ഹയർ സെക്കൻ്ററിസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര സെമിനാർ നടത്തി. സെമിനാർ പി.ടി.എ പ്രസിഡൻ്റ് സനോജ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ മധു പി.എ.അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജ്യോതി ബസു, എം.കെ പ്രസാദ്, മാർട്ടിൻ ജോർജ്ജ്, ആര്യ കെ.വി., ജുമാന റഷീദ് എന്നിവർ സംസാരിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിലുള്ള സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികത്തിൻ്റെ പ്രസക്തി എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു .മാസ്സ്ഡ്രിൽ കുട്ടികളിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ആവേശം വർദ്ധിപ്പിച്ചു'. വിവിധ കാലാപരിപാടികളും സംഘടിപ്പിച്ചു. പായസ വിതരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷം സമാപിച്ചു

No comments