Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ




കാസർകോട് : വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസിക്ക് അരക്കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കാസർകോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ. തായന്നൂർ കാലിച്ചാനടുക്കത്തെ ഫൈസലിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. കാസർകോട് അഡീഷണൽ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ മൂന്നാം കോടതി ജഡ്ജി എ. ഉണ്ണികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. കോടതിച്ചെലവും പലിശയും ഉൾപ്പെടെ 50 ലക്ഷത്തോളം രൂപ ഇൻഷുറൻസ് കമ്പനി നല്കണമെന്നാണ് വിധി.

2018 ഡിസംബർ 16-നാണ് അപകടം . സ്‌കൂട്ടറിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഫൈസലിനെ ബളാൽ ഇടത്തോട് റോഡിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്നാണ് ഫൈസൽ കാർഡ്രൈവർക്കും ഉടമയ്ക്കും എതിരേ അഡ്വ. കെ.വി. രാജേന്ദ്രകുമാർ മുഖേന പരാതി നല്കിയത്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നല്കേണ്ടത്.

No comments