Breaking News

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിന്റെ പേരിലുള്ള സ്ഥലത്തു നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ


നീലേശ്വരം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ ഭർത്താവും നീലേശ്വരം നഗരസഭാ മുൻ ജീവനക്കാരനുമായ ബി. ബാലകൃഷ്ണന്റെ സ്ഥലത്തുനിന്ന് ചന്ദനം മുറിച്ചുകടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മടിക്കൈ കൂലോം റോഡിലെ എം. മൊയ്മൂദ് (42), പി. രാധാകൃഷ്ണൻ (54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയിലാണ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മേക്കാട്ട് ജി.വി.എച്ച്.എസ്.എസ്. സ്കൂളിന് സമീപമുള്ള സ്ഥലത്തുനിന്ന് 15 വർഷം പ്രായമുള്ള ചന്ദനമരങ്ങൾ മോഷണം പോയത്. 50000 രൂപ വിലയുള്ള മരങ്ങളാണിവ.പോലീസ് നടത്തിയ പരിശോധനയിൽ തൊണ്ടിമുതലുകൾ സഹിതം ഇരുവരും പിടിയിലാകുകയായിരുന്നു.


നീലേശ്വരം സി.ഐ. കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ പോലീസുകാരായ എസ്.ഐ. രാമചന്ദ്രൻ, കെ. രാമചന്ദ്രൻ, അജിത്‌കുമാർ, പ്രഭേഷ്, ഡ്രൈവർ ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


No comments