Breaking News

മുസ്ലീംലീഗ് ബളാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലഞ്ചിറയിൽ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു



വെള്ളരിക്കുണ്ട്: സ്വതന്ത്ര ഇന്ത്യയുടെ എഴുപതിയഞ്ചാം വാർഷികം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. കല്ലഞ്ചിറ മുസ്ലിം ലീഗ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഇസ്ഹാഖ് കനകപ്പള്ളി പതാക ഉയർത്തി,മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത്‌ സെക്രട്ടറി എ സി എ ലത്തീഫ് സ്വാഗതം പറഞ്ഞു റിട്ടേഡ് അദ്ധ്യാപകൻ വി എം ശാഹുൽ ഹമീദ് മാസ്റ്റർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി, വാർഡ് മെമ്പർ ടി അബ്ദുൽഖാദർ, സംയുക്ത ജമാഅത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ്, കഞ്ചിറ ജമാഅത് പ്രസിഡന്റ്‌ എൽ കെ ബഷീർ, കോളിയാർ മുഹമ്മദ്‌ കുഞ്ഞി, എൽ കെ മൊയ്‌ദു,എൽ കെ ഖാലിദ്, കെ യൂസഫ് ഹാജി, ഹാരിസ് കല്ലഞ്ചിറ, എൽകെ ഹനീഫ,അവറാൻ കല്ലഞ്ചിറ, ബേബി മങ്കയം,സക്കറിയ കല്ലഞ്ചിറ, അൽത്താഫ് അരീക്കര,ഹംസ,അജ്നാസ്, അജ്മൽ എന്നിവർ സംബന്ധിച്ചു. പായസ, മധുര പലഹാരങ്ങളും വിതരണം ചെയ്തു.

No comments