Breaking News

വെള്ളരിക്കുണ്ട് YMCA കുടുംബസംഗമം നടത്തി ;പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെള്ളരിക്കുണ്ട് : YMCA വെള്ളരിക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുടുംബസംഗമം റവ. ഡോ. ജോൺസൺ അന്ത്യാകുളം ഉത്ഘാടനം ചെയ്തു.കാസർഗോഡ് സബ് റീജിയൻ ചെയർമാൻ ടോംസൺ ടോം മുഖ്യപ്രഭാഷണം നടത്തി.ജെയ്സൺ കാവുപുരക്കലൽ യോഗത്തിന്റെ അധ്യഷനായി.കെ എ സാലു, റ്റിജി ദേവസ്യ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി
സിബി വാഴക്കാലായിൽ(പ്രസിഡന്റ്‌ )ബാബു കല്ലറക്കൽ(സെക്രട്ടറി )
ബെന്നി പ്ലാമൂട്ടിൽ (ട്രെഷറർ )
ജിബോയ് ആഗസ്റ്റിൻ (വൈസ്. പ്രസിഡന്റ്‌ )
മാത്യു കളത്തൂർ (ജോ:സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു

No comments