Breaking News

ആയന്നൂർ യുവശക്തിയുടെ 'അക്ഷരക്കൂട്ടം' പദ്ധതി; പാറക്കടവ് സ്ക്കൂളിലെ കുരുന്നുകളെത്തേടി പുസ്തകങ്ങളെത്തി

ചിറ്റാരിക്കാൽ:  കുട്ടുകാരെത്തേടി പുസ്തകങ്ങൾ ക്ലാസ് മുറികളിലേക്കെത്തി. ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി, പാറക്കടവ് എഎൽപി സ്കൂളിൽ നടപ്പിലാക്കുന്ന അക്ഷരക്കൂട്ടം പദ്ധതിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായത്.

ഗ്രന്ഥശാലാദിനത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം ടി.വി. കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് പി.വിനീത  അധ്യക്ഷനായി. അധ്യാപകരായ എം. മോനിഷ, മാജിത,  ലൈബ്രേറിയൻ എം. രഞ്ജിനി, പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു. 

No comments