ബേക്കലിൽ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ
ബേക്കലില്‍ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര പാക്കം വെളുത്തോളിയിലെ രോഹിണിയുടെ മകന്‍ വി.ശ്രീരാഗിനെ(22)യാണ് ബുധനാഴ്ച്ച ഉച്ചയോടെ ബേക്കല്‍ റെയില്‍വെ മേല്‍പ്പാലത്തിന് താഴെ കമാന്‍ പാലത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റര്‍സിറ്റി കോയമ്പത്തൂര്‍ ട്രെയിന്‍ തട്ടിയാണ് മരണമെന്നാണ് സൂചന. ബേക്കല്‍ എസ്‌ഐ രജനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
No comments