Breaking News

ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് വെസ്റ്റ് എളേരി മണ്ഡലം കമ്മറ്റി ത്രീസ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു


ഭീമനടി : ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് വെസ്റ്റ് എളേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ത്രീസ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് വി.കെ രാജൻ നായർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ മുഖ്യാതിഥിയായി,മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഫെരീഫ് വാഴപ്പള്ളി,ജില്ലാ ജന.സെക്രട്ടറി രാജേഷ് തമ്പാൻ,പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ടി.എ,ലിജിന എം.വി,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ജോബിൻ പറമ്പ,രമേശൻ ആലത്തടി,ടിൻ്റോ ആൻ്റണി,പ്രിൻസ്,നികേഷ് തമ്പാൻ,സുബിൻ പി.എസ് എന്നിവർ സംസാരിച്ചു.

No comments