Breaking News

എം.ബി.ബി.എസ് പൂർത്തീകരിച്ച അമ്പലത്തറയിലെ അജയ്.പിക്ക് നാടിൻ്റെ സ്നേഹാദരം

അമ്പലത്തറ: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ അമ്പലത്തറയിലെ അജയ്.പി.ക്ക് MBBS പൂർത്തീകരിച്ചതിൻ്റെ ഭാഗമായി അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി.അജയ് പി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. അമ്പലത്തറയിലെ സി.പി.ഐ (എം) ഏഴാംമൈൽ ലോക്കൽ കമ്മിറ്റി അംഗം പി.അപ്പക്കുഞ്ഞി യുടെയും പ്രീതയുടെയും മകനാണ് അജയ്. സഹോദരൻ അർജ്ജുൻ എം.ബി.എ. ഹൈദരബാദിൽ ജോലി ചെയ്യുന്നു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരനും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി ക്യഷ്ണനും അജയ്യിനെ ഷാൾ അണിയിച്ച് അനുമോദിച്ചു.പി.നാരായണൻ, പി.ജയകുമാർ, രജിത,വിനു, സുജിസുന്ദരി, എന്നിവരും സംബന്ധിച്ചു. 

No comments