Breaking News

വെസ്റ്റ്‌ എളേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണോത്സവം 2022 ഷാർജയിൽ വെച്ച് നടന്നു


ഷാർജ : വെസ്റ്റ്‌ എളേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണോത്സവം 2022 ഷാർജ  പത്തായം റെസ്റ്റോറന്റിൽ വെച്ച് നടന്നു..കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ ആഘോഷം  വൻവിജയമാക്കി തീർക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഭാരവാഹികൾ.

ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ലാൽ മഞ്ചാടിയിൽ നിർവഹിച്ചു .സ്വാഗതം അനിൽ തളാപ്പിലും അദ്ധ്യക്ഷൻ ജസ്റ്റിൻ പറയാങ്കലും നന്ദി റാഷിദ്‌ മൗവ്വേനിയും പറഞ്ഞു..ഉദ്ഘാടനത്തിനു ശേഷം ഗാനമേളയും  നാടൻ പാട്ടും കുട്ടികളുടെ വിവിധ കലാപരിപടികളും  പൊന്നോണപ്പൊലിമയോതി ഓണപ്പാട്ടുകൾക്കും ശേഷം മനവും തനുവും നിറച്ച് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

സംഘടനയുടെ പുതിയ ഭാരവാഹികളായി സെക്രട്ടറി :പ്രശാന്ത് മുനമ്പത്തിനെയും പ്രസിഡന്റായി ലാൽ മഞ്ചാടിയെയും  രക്ഷധികാരി അനിൽ തളാപ്പിനെയും ട്രഷററായി ജെസ്റ്റിൻ പറയാങ്കലിനേയും തെരെഞ്ഞെടുത്തു..

10വർഷത്തോളം പ്രവാസലോകത്ത് മികച്ച ഇടപെടലുകൾ നടത്തുന്ന സംഘടന വെസ്റ്റ് എളേരിയുടെ പേരും പെരുമയും നാടിന്റെ സാംസ്ക്കാരിക തനിമയും  പുറംലോകത്ത്‌ പ്രചരിപ്പിക്കക എന്നതിലുപരി, നാട്ടിലെ എല്ലാ യു. എ. ഇ. പ്രവാസികളേയും ഒരുകുടകീഴിൽ കൊണ്ടുവന്ന് അവർക്ക് ഒത്തുചേരാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുഖ്യ പരിഗണന കൊടുക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

No comments