Breaking News

കഞ്ചാവുമായി മോട്ടോർബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്: 154 ഗ്രാം കഞ്ചാവുമായി മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കള്ളാർ സ്വദേശി എൻ.ജെ മനോജിനെയാണ് വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ എം.പി വിജയകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂരാംകുണ്ടിൽ വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

No comments