Breaking News

കഞ്ചാവുമായി പരപ്പയിൽ നിന്നും യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


പരപ്പ : പരപ്പ പ്ലാത്തടം കാരാട്ട് റോഡിൽ നിന്നും 6 ഗ്രാം കഞ്ചാവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി.പരപ്പ കൊമ്പന്റെമാടി സ്വദേശിയായ അജിത് കെ (20)നെയാണ് പോലീസ് പിടികൂടിയത്. പെട്രോളിങ്ങ് നടത്തുകയായിരുന്ന വെള്ളരിക്കുണ്ട് പോലീസ് ടീമിന് മുമ്പിൽ റോഡിൽ പതുങ്ങി നിൽക്കുകയായിരുന്ന യുവാവ് പെടുകയായിരുന്നു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോൾ കഞ്ചാവ് നിറച്ച ചെറിയ ബോക്സ്‌ പിടികൂടുകയായിരുന്നു. കഞ്ചാവ് എത്തിച്ചു നൽകിയത് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്ത പുലിയംകുളത്ത് താമസക്കാരനായ സാബിർ എന്നയാളാണ് എന്നാണ് പ്രതി മൊഴി നൽകിയത്. തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

No comments