Breaking News

വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോക്‌സോ കേസ്


വെള്ളരിക്കുണ്ട്: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 18-കാരനെതിരെയാണ് കേസെടുത്തത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

No comments