ഓട്ടോ ടെമ്പോയിൽ ജഡ്ജിയുടെ കാർ ഇടിച്ച് കുമ്പള സ്വദേശി മരിച്ചു.
കാസർകോട്: ഓട്ടോ ടെമ്പോയിൽ ജഡ്ജിയുടെ കാർ ഇടിച്ച് കുമ്പള സ്വദേശി മരിച്ചു. പേരാൽ, പൊട്ടോരിയിലെ കെ. ചന്ദ്ര (70)യാണ് മരിച്ചത്. ഇന്നലെ (ചൊവ്വ)രാവിലെ പത്തര മണിയോടെ ക്രദി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിങ്ങൽപ്പടിയിലാണ് അപകടം.
അപകടത്തിൽ ഓട്ടോ ടെമ്പോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അകത്ത് കുടുങ്ങിയ ചന്ദ്രയെ സാഹസികമായി പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് കുണ്ടങ്കേരടുക്ക ശ്മശാനത്തിൽ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ചന്ദ്ര 48 വർഷമായി മംഗ്ളൂരുവിലെ കൽപ്പന സ്വീറ്റ്സ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശങ്കരി. മക്കൾ: ശീതൾ, സരിത, മരുമക്കൾ: ചന്ദ്രഹാസ, ദിനേശ. സഹോദരങ്ങൾ: സുശീല, സുരേഖ, ശോഭ.
No comments