അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്യാലക്സി തിയേറ്റർ ജിയോ ലാബ് ഉദ്ഘാടനം ചെയ്തു
ഒടയംചാൽ : അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആസ്പിരേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജിയോ ലാബ് ഗാലക്സി തിയേറ്റർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി. വി അധ്യക്ഷത വഹിച്ചു ചിറ്റാരിക്കാൽ ബിപിസി ഷൈജു പദ്ധതി അവതരണം നടത്തി .പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പാറക്കോൽ രാജൻ .ബി ആർസിക്കുള്ള ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി. പി ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്റ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ഭൂപേഷ് . മെമ്പർ മാരായ ടി.കൃഷ്ണൻ , സുജി രാജൻ , സുരേഷ് വയമ്പ്, ജോളി, ലത തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പവിത്രൻ നന്ദിയും പറഞ്ഞു
No comments