Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു


വരക്കാട് : ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം
കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു .
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകൾ (ശാസ്ത്രോത്സവം) എന്നിവയ്ക്കാണ് തുടക്കമായത്
വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ, കോട്ടമല എം.ജി.എം യു.പി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30-ന് പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമായി . രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു . വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി. അനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ റെമിമോൾ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം ജോർജ്ജ് ആമുഖ പ്രഭാഷണം നടത്തി . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകൃഷ്ണൻ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി .ചടങ്ങിൽ വിനോദ്‌കുമാർ എ കെ ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ ആർ ഡി ഡി കണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി

 

No comments