Breaking News

ദേശീയ വടംവലി ചാമ്പ്യന്മാരായ ജിഎച്ച്എസ്എസ് പരപ്പയിലെ വിദ്യാർത്ഥികളേയും കോച്ച് പ്രസാദിനേയും അനുമോദിച്ചു


പരപ്പ : മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡലോടെ ചാമ്പ്യന്മാരായ പരപ്പയിലെ വിദ്യാർത്ഥികളെയും കോച്ച് പ്രസാദി നേയും പിടിഎ ,  എസ്എംസി ,  എന്നിവരുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. അനുമോദന യോഗത്തിന് മുന്നോടിയായുള്ള വിജയവിളംബര ജാഥയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി നേതൃത്വം നൽകി. അനുമോദന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് പി സുരേന്ദ്രൻ , എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ,  മദർ പിടിഎ പ്രസിഡൻറ് സൗമ്യ പി ,  ഹെഡ്മിസ്ട്രസ് ബൈജ ,  സീനിയർ അസിസ്റ്റൻറ് പ്രഭാവതി വി കെ  എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി ഹരീഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി.

No comments