Breaking News

ജനപ്രതിനിധികളും ജീവനക്കാരും കളത്തിലിറങ്ങി ആവേശമായി ബളാൽ ഗ്രാമപഞ്ചായത്ത്‌ ഓണാഘോഷം


ബളാൽ: ശനിയാഴ്ച നടന്ന ബളാൽ ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷപരിപാടികൾ ആവേശം പകർന്നു. രാവിലെ 10 മണിമുതൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ആവേശം നിറഞ്ഞ മത്സരങ്ങൾ അരങ്ങേറി.

ജനപ്രധിനിധികളും ജീവക്കാരും ഉൾപ്പെടെ ഉള്ളവർ അണി നിരന്ന വടം വലി മത്സരമാണ് ശ്രദ്ധേയമായത്. പുരുഷന്മാരും വനിതകളും തമ്മിൽ നടന്ന വടം വലി മത്സരത്തിൽ വനിതകൾ ജേതാക്കളായപ്പോൾ മതി മറന്നു ള്ള ആരവം ഉയർന്നു.

വടം വലി മത്സരത്തിലും. കസേര കളിയിലും. സുന്ദരിക്ക്‌ പൊട്ടു തൊടൽ മത്സരത്തിലും പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം.രാധാമണി. എന്നിവർക്ക് ഒപ്പം ജില്ലാപഞ്ചായത്ത്‌ അംഗം ജോമോൻ ജോസും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫും, സി.രേഖയും പങ്കെടുത്തു.

പ്രസിഡന്റ് രാജു കട്ടക്കയം ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ.പി, പത്മാവതി, ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി, ദേവസ്യ തറപ്പേൽ. പി. സി രഘുനാഥൻ നായർ, സന്ധ്യ ശിവൻ, കെ. വിഷ്ണു, മോൻസി ജോയ്, ബിൻസി ജെയിൻ, എം. അജിത പഞ്ചായത്ത്‌ സെക്രട്ടറി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ഓഫീസ് മുറ്റത്ത്‌ പൂക്കവും വിഭവസമൃദ്ധമായ . ഓണസദ്യയും ഉണ്ടായി.ഓഫീസ് ജീവനക്കാരും ജനപ്രധികളുമായ വനിതകളുടെ തിരുവാതിര യും അരങ്ങേറി

No comments