Breaking News

ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അഭാവം വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു


വെള്ളരിക്കുണ്ട്: താലൂക്ക് പരിധിയിലുള്ള രണ്ട് എംഎൽഎമാരും 7 പഞ്ചായത്ത് പ്രസിഡണ്ട്മാരും പങ്കെടുക്കാതെ സെപ്റ്റംബർ മാസത്തിലെ വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതിയോഗം പ്രഹസനമായി. 32 ഓളം വരുന്ന വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാരും ചേർന്ന് 43 അംഗങ്ങളുള്ള വികസന സമിതിയിൽ എത്തിച്ചേർന്നത് കേവലം 12 പേരാണ്. ഒരു വർഷം മുമ്പ് പണി പൂർത്തീകരിച്ച ഉൽഘാടനം ചെയ്ത മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ് സപ്ലൈ ഓഫീസ് ലീഗൽ മെട്രോളജി മൂന്ന് ഓഫീസുകൾ മാത്രമേ പ്രവർത്തനമാരംഭിച്ചിട്ടുള്ളു ബാക്കി പതിനൊന്നോളം ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കേണ്ടതുണ്ട് ഒരു വർഷം മുമ്പ് പൂടംകല്ല് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉത്തരവ് വന്നിരുന്നു സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അടക്കം 74 ഓളം തസ്തിതകൾ ഒഴിഞ്ഞുകിടക്കുകയാണ്  നിരവധി പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെടേണ്ട താലൂക്ക് വികസന സമിതി യോഗം ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യമില്ലാതെ പ്രഹസനം ആകുന്നത് ദൗർഭാഗ്യകരമാണ്.  രവി പി വി  കോഹിന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ തഹസിൽദാർ  പി.വി മുരളി, ബാബു ജോസഫ്, ആന്റക്സ് കളരിക്കൽ, പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു.

No comments