Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് ജനാധിപത്യ കേരള കോൺഗ്രസ്‌


വെള്ളരിക്കുണ്ട് : ജനാധിപത്യ കേരള കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വന്ദ്യവയോജനങളുടെ അഭയ കേന്ദ്രമായ വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ ഓണക്കോടിയും, ഓണസദ്യയുമൊരുക്കി ജനാധിപത്യ കേരള കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി, അന്തേവസികൾക്കെല്ലാം ഓണക്കോടിയും, ഓണസദ്യ യുമൊരുക്കി നൽകി. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ ഉത്ഘാടനം നിർവഹിച്ചു, ഗാന്ധിഭവൻ വർക്കിംഗ്‌ ചെയർമാനും ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു, ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുനിൽ ജോസഫ്, സണ്ണി ഈഴകുന്നേൽ, ജില്ലാ സെക്രട്ടറി മാരായ ബാബു ജോസഫ്, മത്തായി ആനിമൂട്ടിൽ,കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി ചുള്ളിക്കര,യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ഷാനോജ് ഫിലിപ്പ്,സെക്രട്ടറി ഡെന്നി ജോസ്, ഗാന്ധിഭവൻ ഭരണ സമിതി അംഗങ്ങളായ നന്ദകുമാർ. പി. ടി. എ. വി. മാത്യു. കെ. എ. സാലു എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി സാജൻ പൈങ്ങാട്, സ്വാഗതവും മാനേജർ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

No comments