Breaking News

വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി പരപ്പയിലെ ഓട്ടോ ഡ്രൈവർ


പരപ്പ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ചു നൽകി മാതൃകയായി പരപ്പയിലെ ഓട്ടോ ഡ്രൈവർ അബ്ബാസ്. ഇന്ന് രാവിലെ പരപ്പയിൽ വന്നിറങ്ങിയ ബാനത്തെ രാജുവിന്റെ ഭാര്യ ജയന്തിയുടെ 10,000 രൂപയോളം ഉണ്ടായിരുന്ന ബാഗ് നഷ്ട്ടപെടുകയായിരുന്നു. ഉടൻ ഇവർ ഓട്ടോറിക്ഷ തൊഴിലാളികളെയും, വ്യാപാരികളെയും വിവരം അറിയിച്ചു. പണമടങ്ങിയ പേഴ്സ് നഷ്ടമായെന്ന പരപ്പയിലെ എ ആർ മുരളിയുടെ വാട്സ്ആപ്പ് സന്ദേശം കണ്ടതിനെ തുടർന്നാണ്  ഓട്ടോ ഡ്രൈവർ അബ്ബാസ് കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയെ കണ്ടെത്തി ഏൽപ്പിച്ചത്

No comments