Breaking News

കൃഷിയിടത്തിൽ പഠനക്കളരി ; കരിന്തളം ഗവ.കോളേജിലെ സസ്യശാസ്ത്രം ബിരുദ വിദ്യാർഥികൾ സംയോജിത 
കൃഷി രീതി പഠിക്കാൻ കരിന്തളത്തെ കെ സുരേന്ദ്രന്റെ കൃഷിയിടം സന്ദർശിച്ചു


കരിന്തളം : ഓണക്കാലത്ത് കൃഷിയുടെ പുത്തൻ അറിവുകൾ നേരിട്ടറിയാൻ കൃഷിയിട സന്ദർശനം നടത്തി കരിന്തളം ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലെ സസ്യശാസ്ത്രം ബിരുദ വിദ്യാർത്ഥികൾ. കരിന്തളത്തെ കെ സുരേന്ദ്രന്റെ 3 ഏക്കർ കൃഷി തോട്ടം ആണ് സംയോജിത കൃഷി രീതി പഠിക്കാൻ വിദ്യാർഥികളും അധ്യാപകരും പഠനക്കളരിയാക്കിയത്. കളരിയാൽ ഭഗവതി ക്ഷേത്ര പരിസരത്തെ തരിശു ഭൂമി വെട്ടിത്തെളിച്ചു സുരേന്ദ്രൻ തുടങ്ങിയ പരീക്ഷണ കൃഷി 12 വർഷമായി ജൈത്ര യാത്ര തുടരുകയാണ്. ഭക്ഷ്യ വിളകൾ , പശു വളർത്തൽ , മത്സ്യം വളര്‍ത്തല്‍, കോഴി വളർത്തൽ എന്നിവ സമന്വയിപ്പിച്ചുള്ള കൃഷി രീതിയാണ് സുരേന്ദ്രന്റേത്. ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരു കൃഷിയുടെ അസംസ്കൃത വസ്തുവായി തീരുന്നു.ഇതുവഴി രാസ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കുന്നു. മണ്ണിനെയും ജലത്തെയും സ്നേഹിച്ചും സംരക്ഷിച്ചും ചെയ്യുന്ന സുരേന്ദ്രന്റെ കൃഷി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേറിട്ട അനുഭവമായി.

കരിന്തളം കോളേജിലെ പ്രിൻസിപ്പാൾ  ഡോ : ജെയ്സൺ വി ജോസഫിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരായ ഡോ.ജിൻസ് ജോസഫ്, ഡോ. രജിന  എം, ഡോ. ഷീ തു ജോസ്, മിഥുൻ തോമസ്, നിതിൻ കെ, അശ്വതി സി.എൻ, മുരളി എം എന്നിവരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് കൃഷിയിട സന്ദർശനം നടത്തിയത്.



No comments