Breaking News

തടഞ്ഞു നിർത്തി മർദിച്ചതായി പരാതി ; എളേരിത്തട്ട് സ്വദേശിക്കെതിരെ കേസ്


ഭീമനടി : എളേരിത്തട്ട് സ്വദേശിയെ തടഞ്ഞു നിർത്തി പലകകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി.എളേരിത്തട്ട് സ്വദേശിയായ ഷിംജിത് (30)നാണ് മർദ്ദനമേറ്റത്. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ ചെന്ന ഷിംജിത്തിനെ ഹോട്ടൽ ഉടമയായ അനീഷ് തടഞ്ഞു നിർത്തി പലകകൊണ്ട് അടിക്കുകയായിരുന്നു. പ്രതിയുടെ ഹോട്ടലിൽ നിന്നും കഴിക്കാതെ മറ്റൊരു ഹോട്ടലിൽ നിന്നും സ്ഥിരമായി കഴിക്കുന്നു എന്നു തെറ്റിദ്ധരിച്ചു കൊണ്ടുള്ള വിരോധം മൂലമാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.  അടിയേറ്റ് പരിക്ക് പറ്റിയ ഷിംജിത്ത് നീലേശ്വരം തേജ്വസ്വനി ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു

No comments