Breaking News

കേന്ദ്ര കരിനിയമങ്ങൾക്ക് താക്കീതായി വെള്ളരിക്കുണ്ടിൽ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം


വെള്ളരിക്കുണ്ട് : ദേശീയ ഗ്രാമീണ തൊഴിലുറപ്ല് പദ്ധതിയെ അട്ടി മറിക്കുന്ന കേന്ദ്ര സർക്കാറിന്റെ കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബളാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ വെള്ളരിക്കുണ്ട് സബ്ബ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി


യു.ഡി.എഫ്,  എൽ.ഡി. എഫ് യൂണിയനുകൾ സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തിൽ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ അണിനിരന്നു. രാവിലെ 11 മണിക്ക് പുതിയബസ്റ്റാന്റ് പരിസരത്ത്‌ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ പ്രകടനമായി ടൗണിലെ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ എത്തിച്ചേർന്നു.


കേരളഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു.

കർഷക സംഘം ജില്ലാ ട്രഷറർ പി.ആർ ചാക്കോ അധ്യക്ഷത വഹിച്ചു. സിബിച്ചൻ പുളിങ്കാല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, സി.പി.എം നേതാവ് ജോസഫ് രാജു, അബ്ദുൾ ഖാദർ, മേരി ബാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു.








No comments