ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭീമനടി മണ്ഡപം സ്വദേശിനിയായ യുവതി മരിച്ചു
ഭീമനടി : ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് മരണം. ഭീമനടി മണ്ഡപത്തെ ഒറീത്തായിൽ ജെയ്മോൻ ജോസിൻറെ മകൾ ആഗ്നസ് ജെയ്മോൻ 21ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അന്നനാളത്തിൽ കുടുങ്ങുകയായിരുന്നു. ആറ് ദിവസത്തോളം ചികിൽസയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റാരിക്കാൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി.
No comments