Breaking News

ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കവെ ഓട്ടോ റിക്ഷ ഇടിച്ചു പരിക്കേറ്റ നാട്ടക്കൽ സ്വദേശി മരിച്ചു


വെള്ളരിക്കുണ്ട്: ബസ്സ് ഇറങ്ങി റോഡ് മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ റിഷ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു.

നാട്ടക്കല്ലിലെ കൊച്ചാങ്കൻ വീട്ടിൽ അജയൻ (58)ആണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ പുന്നക്കുന്ന് വെച്ചാണ് അപകടം നടന്നത്.

വെള്ളരിക്കുണ്ടിൽ നിന്നും നാട്ടക്കല്ലിലേക്ക് വരുമ്പോൾ പുന്നക്കന്ന് കടയിൽ വച്ചിരുന്ന ചാക്കെടുക്കാൻ ധൃതിയിൽ പോകവേ ഒട്ടോ ഇടിക്കുകയായിരുന്നു.

റോഡിൽ വീണ് ഗുരുതര മായി പരിക്ക് പറ്റിയ അജയനെനാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലും പിന്നീട് കാസർകോട്ടെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

സുഭദ്രയാണ് ഭാര്യ ..അഭിജിത്ത്.(ദുബായ്),സജിത്ത് എന്നിവർ മക്കളാണ്...

No comments