ദേശീയപാത ചാലിങ്കാലിലെ റോഡരികിൽ ജനവാസ കേന്ദ്രത്തിൽ ചത്ത പോത്തിനെയും കാളയെയും തള്ളിയ നിലയിൽ കണ്ടെത്തി
പുല്ലൂർ : ദേശീയപാത ചാലിങ്കാലിലെ റോഡ് ഇറക്കത്തിലെ ജനവാസ കേന്ദ്രത്തിൽ ചത്ത പോത്തിനെയും കാളയെയും തള്ളിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് പോത്തിന്റെയും ഒരു കാളയുടെയും ജഡമാണ് ഉള്ളത്. അറവുശാലയിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിൽ ചത്തതിനെ തുടർന്ന് റോഡരികിൽ തള്ളിയതാകാമെന്ന് കരുതുന്നു.അമ്പലത്തറ സബ് ഇൻസ്പെക്ടർ യുപി വിപിൻ, എ.എസ്.കൃഷ്ണൻ എ.എസ്. ഐ. കെ.ജയരാജൻ എന്നിവരും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. സി കെ സവിത, വൈസ് പ്രസിഡൻറ് അഡ്വ.എം കെ ബാബുരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർ എ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ മാടിക്കാൽ, ആരോഗ്യ ഉദ്യോഗസ്ഥർ തുടങ്ങിയ സ്ഥലത്ത് എത്തി. ജഡങ്ങൾ കുഴിയെടുത്ത് മറവ് ചെയ്തു.
No comments