Breaking News

റാണിപുരം വനാതിർത്തിയിൽ കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകം ; പരാതി ഉയർന്നതോടെ സ്ഥലം സന്ദർശിച്ച് പഞ്ചായത്ത് അധികൃതർ


രാജപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം വനാതിർത്തിയിൽ കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകം. അപകടത്തിന് സാധ്യതയെന്ന് പരാതി ഉയർന്നതോടെ സ്ഥലം സന്ദർശിച്ച് പഞ്ചായത്ത് അധികൃതർ. അനധികൃത മണ്ണെടുക്കലും മറ്റും ബോധ്യപ്പെട്ടതായും നടപടികൾ പൂർത്തിയാക്കി സ്വകാര്യ വ്യക്തിക്ക് അടുത്തദിവസംതന്നെ പ്രവൃത്തി നിർത്തിവെക്കാൻ നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ.മുഹമ്മദലി ഇർഷാദ് പറഞ്ഞു. റവന്യു അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി. വനാതിർത്തിയിലെ സ്വകാര്യ സ്ഥലത്തുനിന്ന് മണ്ണെടുത്തതായി ബോധ്യപ്പെട്ടതായും അതുമായി ബന്ധപ്പെട്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും പനത്തടി വില്ലേജ് ഓഫീസർ എസ്.അനിൽകുമാറും അറിയിച്ചു.

No comments