Breaking News

അഭിഷേകാഗ്നി കൺവെൻഷൻ വെള്ളരിക്കുണ്ടിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കാസർഗോഡ് - കണ്ണൂർ ജില്ലകളിൽ നിന്നായി ഇരുപതിനായിരത്തിൽപരം ജനങ്ങൾ പങ്കെടുക്കും


വെളളരിക്കുണ്ട്: തലശേരി അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി നടത്തപ്പെടുന്ന ദ്വിതീയ കൺവെൻഷന് വേണ്ടി വെള്ളരിക്കുണ്ട് ഒരുങ്ങിത്തുടങ്ങി.

ജനുവരി 30, 31, ഫെബ്രുവരി1,2,3 എന്നീ തിയതികളിലായി വെള്ളരിക്കുണ്ട് ലിറ്റാൽ ഫ്ളവർ ഫൊറോന ദൈവാലയ അങ്കണത്തിലെ ബഥേൽ നഗറിലാണ് കൺവെൻഷൻ നടക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ ഖാൻ വട്ടായിലും നാൽപത് അംഗ ടീമുമാണ് കൺവെൻഷൻ നയിക്കുന്നത്. എല്ലാ ദിവസവും 4.30 - ന് ആരംഭിച്ച് രാത്രി 9.15 - ന് അവസാനിക്കും വിധമാണ് കൺവെൻഷൻ നടക്കുന്നത്. 

കാസർഗോഡ് - കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള ഇരുപതിനായിരത്തിൽപരം ജനങ്ങൾക്കു വേണ്ടി വളരെ വിപുലമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും ജനറൽ കൺവീനറായി മോൺ. ആന്റണി മുതുകുന്നേലും കൺവീനറായി വെള്ളരിക്കുണ്ട് ഫൊറോനപ്പള്ളി വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളവും ജോയിന്റ് കൺവീനർമാരായിമോൺ. സെബാസ്ററ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തി പടവിൽ , ഫൊറോന വികാരിമാരായ ഫാ.ജോസ് തൈക്കുന്നും പുറം, ഡോ . മാണി മേൽ വെട്ടം, ഫാ.ജോസഫ് പൂവ്വത്തോലി, ഫാ.ജോർജ് വള്ളിമല, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. അബ്രാഹം മഠത്തി മ്യാലിൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.

 21 കമ്മിറ്റികളിലായി 501 അംഗ സംഘാടക സമിതി രൂപീകൃതമായി. ജനറൽ കോഡിനേറ്റർ ജിജി കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഡോ. ജോസഫ് പതിയോട്ടിൽ, ഫാ. ജയിംസ് മൂന്നാനപ്പള്ളിൽ, ഫാ.തോമസ് പാമ്പക്കൽ , ഫാ. ഏലിയാസ് എ ടൂക്കുന്നേൽ, ഫാ. സന്തോഷ് നെടുങ്ങാട്ട്, ഫാ. ടോമി നടുവിലേക്കുറ്റ് , ഫാ. ജോബി വട്ടമല, ഫാ.ജോബിൻ കൊട്ടാരത്തിൽ, ഫാ.തോമസ് മരശേരിൽ, ഫാ.ഫ്രാൻസിസ് ഇട്ടിയപ്പാറ ഫാ.തോമസ് പൂവ ശേരിൽ, ഫാ. ജിജി പുളിയം തൊട്ടിയിൽ, ഫാ.ജോയ്സ് പാലക്കീൽ, ഫാ. പ്രവീൺ കായാം കാട്ടിൽ, ഫാ.തോമസ് കുഴി പറമ്പിൽ, ഫാ.റ്റിൻസൺ കാനാട്ട് , ഫാ. ഓസ്റ്റിൻ ചക്കാം കുന്നേൽ, ഫാ.തോമസ് പാണാകുഴി, ഫാ.തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ.ബിജു ഇളംപച്ചംവീട്ടിൽ, ഫാ.തോമസ് കളത്തിൽ, ഫാ.തോമസ് പടി കര തുടങ്ങിയവർ ചെയർമാൻമാരായും  തിരഞ്ഞെടുക്കപ്പെട്ടു. വിവിധ കമ്മിറ്റി കൺവീനർമാരായി ബേബി കുഞ്ചറക്കാട്ട്, ജോസ് തടത്തിൽ, തോമസുകുട്ടി കൈപ്പടക്കുന്നേൽ, ലോനപ്പൻ തെറ്റയിൽ, ജോസ് സെബാസ്റ്റ്യൻ നരിക്കുഴിയിൽ,അ അഡ്വ. ബിജോ തണ്ണിപ്പാറ, സിസ്റ്റർ സൗമ്യ, സിസ്റ്റർ ആൻസി, സിസ്ററർ റീത്താ തുടങ്ങിയവരേയും തിരഞ്ഞെടുത്തു.

വെളളരിക്കുണ്ടിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മോൺ. മാത്യു ഇളംതുരുത്തി പടവിൽ , റവ.ഡോ.മാണി മേൽവെട്ടം എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം സംഘാടക സമിതി രൂപീകരണ പദ്ധതി കൾ വിശദീകരിച്ചു.

റവ.ഡോ.ജോസഫ് പതിയോട്ടിൽ നന്ദി പറഞ്ഞു. അഞ്ച് ഫൊറോനകളിൽ നിന്നുമുള്ള വൈദികർ സമ്മേളനത്തിൽ സംബന്ധിച്ചു.

No comments