Breaking News

എവറസ്‌റ്റ്‌ കീഴടക്കൽ ലക്ഷ്യം: 
 പി എൻ സൗമ്യ


കാസർകോട് :എവറസ്റ്റ് കീഴടക്കുകയാണ് ലക്ഷ്യമെന്ന്‌ പി എൻ സൗമ്യ. അതിനുള്ള ഒരുക്കത്തിലാണ്‌. കാസർകോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകത്തിലെ ഉയരം കൂടിയ മോട്ടോർ പാതകളിലൊന്നായ കർതുങ്‌ല ചുരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച കേരളത്തിലെ ആദ്യ സ്ത്രീയാണ്‌ ഇരിയണ്ണിയിലെ സൗമ്യ. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം യാത്രയാണ്‌. ഇതിലൂടെയുണ്ടാകുന്ന അനുഭവങ്ങൾ മറ്റൊന്നിനും പകരംവയ്‌ക്കാൻ സാധിക്കില്ല. ഇതിനകം യൂറോപ്പ് ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിൽ സഞ്ചരിച്ചു. ഇതുവരെ യാത്രചെയ്തതിൽ വീണ്ടും പോവണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം ഹിമാലയമാണ്. ആണധികാരത്തിന്റെ ലോകത്ത് സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.
സ്വതന്ത്രമായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ മികച്ച വിദ്യാഭ്യാസം നേടി ജോലി നേടണം. ഇത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വാഹനങ്ങൾ പുരുഷന്മാരുടെ ഉപയോഗത്തിനാണ്‌ നിർമിക്കുന്നത്‌. ബസിലെ പിടിയിലും ബൈക്കിലെ ക്ലച്ചിലും ഇത്‌ കാണാം. യന്ത്രത്തിന്‌ അറിയില്ല ആരാണ്‌ ഓടിക്കുന്നതെന്ന്‌. മുഹമ്മദ്‌ ഹാഷിം അധ്യക്ഷനായി. ഷൈജു പിലാത്തറ സ്വാഗതം പറഞ്ഞു.


No comments